കാക്കനാട്: സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടക്കമായി. സമ്മേളനത്തിന്റെ തുടക്കത്തിൽ ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ പങ്കുവച്ച നടത്തിയ ധ്യാനചിന്തകൾ സിനഡിന്റെ ആത്മീയ ഒരുക്കത്തിന് വഴികാട്ടിയായി. ......
കൊച്ചി: പുതുവത്സരദിനത്തില്‍ അഞ്ച് നിര്‍ധന യുവതികളുടെ വിവാഹം നടത്താന്‍ 'കിങ് മേക്കര്‍' എന്ന പേരില്‍ അറിയപ്പെടുന്ന ബിസിനസ് പരിശീലകന് ഡോ. അനില്‍ ബാലചന്ദ്രനും കുടുംബവും. ......

കൊച്ചി : പത്താമത്തെ മലയാള പുരസ്കാരങ്ങൾ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കലാമണ്ഡലം ഗോപി ആശാൻ ( കഥകളി ), വൈശാഖൻ ( സാഹിത്യം ), ജഗതി ശ്രീകുമാർ ( ചലച്ചിത്രം ), കെ ആർ വിജയ ( ചലച്ചിത്രം ) തങ്കമണി ഭരത്കുമാർ ടീച്ചർ ( തിരുവാതിരക്കളി ), സതീഷ് സംഘമിത്ര ( നാടകം ) എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള മലയാള പുരസ്കാരവും.മികച്ച ചലച്ചിത്രം പെണ്ണും പൊറോട്ടും ( സന്തോഷ് കുരുവിള, രാജേഷ് മാധവൻ ), ചിദംബരം മികച്ച സംവിധായകൻ ( ബാലൻ ദി ബോയ് ), ഇന്ദ്രൻസ് (മികച്ച നടൻ) , ഫർസാന പാലത്തിങ്കൽ (മികച്ച നടി ), സായികുമാർ (മികച്ച സഹനടൻ) ബിയാന മോമിൻ (മികച്ച സഹനടി), ആഷിർ (മികച്ച പുതുമുഖ നടൻ) ), വിസ്മയ മോഹൻലാൽ (മികച്ച പുതുമുഖ നടി) , ജിതിൻ കെ ജോൺ (മികച്ച നവാഗത സംവിധായകൻ) , വർഷ വാസുദേവ് (മികച്ച നവാഗത സംവിധായിക) ,സാഗർ സൂര്യ (മികച്ച ജനപ്രിയ നടൻ), വിജേഷ് പാണത്തൂർ - (സംവിധായകൻ), വിനോദ് സാഗർ - നടൻ ആഷിഷ് ജോ ആന്റണി - നടൻ , അനസ് സൈനുദ്ദീൻ - നടൻ, ദിയ - നടി , ശ്രീധന്യ വിശ്വനാഥ് - നടി എന്നിവർക്ക് പ്രത്യേക പുരസ്കാരവും, ഷാന്റോ തോമസ് മികച്ച ചലച്ചിത്ര നിർമ്മാതാവ്,, പ്രശാന്ത് മുരളി (സാമൂഹ്യ പ്രതിബദ്ധതയുള്ള ചലച്ചിത്ര സംവിധായകൻ), മാസ്റ്റർ ആദിശേഷൻ കെ ആർ( മികച്ച ബാലനടൻ) , പ്രമോദ് വെളിയനാട് (മികച്ച നാടക നടൻ) ( , ഡോ. ഇമൽഡ ജോസഫ് ( കവിത സമാഹാരം) , പി വി. ......

കൊച്ചി : വിശ്വപ്രവാചകൻ മുഹമ്മദ് നബിയുടെ 1501-ാമത് ജന്മദിനാഘേഷങ്ങളുടെ ഭാഗമായി 'ഖൽബിലുണ്ട് എന്റെ നബി' എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിററിയുടെ നേതൃത്വത്തിൽ വിശുദ്ധ റബീഇനെ വിളംബരപ്പെടുത്തി കൊണ്ട് പ്രസ്ഥാന കുടുംബം സംഘടിപ്പിച്ച ജില്ലാ നബിദിന റാലി ഓഗസ്റ്റ് കലൂർ മണപ്പാട്ടി പറമ്പിനു സമീപത്ത് ജഡ്ജസ് അവന്യുവിൽ നിന്ന് ആരംഭിച്ച് സെൻ്റിനറി ഗാർഡിൻ്റെയും ദഫ് മേളങ്ങളുടേയും അകമ്പടിയോടെ മറൈൻ ഡ്രൈവ് വഞ്ചി സ്ക്വയറിൽ സമാപിച്ചു. റാലിക്ക് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ വി എച്ച് അലി ദാരിമി, ജില്ലാ പ്രസിഡൻ്റ് സി ടി ഹാഷിം തങ്ങൾ, ജനറൽ സെക്രട്ടറി എം പി അബ്ദുൽ ജബ്ബാർ സഖാഫി, സ്റ്റേറ്റ് എക്സികുട്ടീവ് സി എ ഹൈദ്രോസ് ഹാജി, എസ് വൈ എസ് ജില്ല പ്രസിഡൻ്റ് കെ എസ് എം ഷാജഹാൻ സഖാഫി, ജനറൽ സെക്രട്ടറി വി കെ ജലാൽ, എസ് ജെ എം ജില്ലാ പ്രസിഡന്റ് അഷ്റഫ് സഖാഫി ജനറൽ സെക്രട്ടറി സലിം അൽ ഹസനി, എസ് എം എ ജില്ലാ പ്രസിഡൻ്റ് സിദ്ധീഖ് അശ്അരി, ജനറൽ സെക്രട്ടറി അബ്ദുള്ള നദ്വി, എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് നൗഫൽ സഖാഫി, ജനറൽ സെക്രട്ടറി മുഹമ്മദ് ഹിജാസ്, നേതാക്കളായ എം എം അബ്ദുൽ കരീം മണക്കാടൻ, എം എസ് അബൂബക്കർ, തുടങ്ങി പ്രസ്ഥാന ഘടകങ്ങളുടെ ജില്ലാ കാബിനറ് അംഗങ്ങൾ നേതൃത്വം നൽകി. ......
കോട്ടയം : 2026 ഓഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിലെ സെന്റ് ഗ്രീഗോറിയോസ് നഗറിൽ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ ഫൈനൽ അജണ്ട പ്രസിദ്ധീകരിച്ചു. അസോസിയേഷൻ നടപടിച്ചട്ടങ്ങൾ പ്രകാരമാണ് ഫൈനൽ അജണ്ട പ്രസിദ്ധീകരിക്കുന്നത്. ......
രാജ്യത്തിന്റെ 80-)o സ്വാതന്ത്യ്ര ദിനാഘോഷങ്ങളുടെ ഭാഗമായി കേരള മർച്ചന്റ്സ് ചേമ്പർ ഓഫ് കൊമേഴ്സ് (KMCC) യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ സ്വാന്ത്ര്യ ദിനത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എറണാകുളം ബസാറിലെ വ്യാപാരികളും, ജീവനക്കാരും വിവിധ മേഖലകളിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകരും യൂത്ത് വിംഗ് അംഗങ്ങളും ഉൾപ്പെടെ നിരവധി പേർ ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു.
“രക്തം നൽകാം- ജീവൻ രക്ഷിക്കാം” എന്ന മഹത്തായ സന്ദേശവുമായി സംഘടിപ്പിച്ച ക്യാമ്പ് മറൈൻ ഡ്രൈവിലെ അലയൻസ് റെസിഡൻസിയിലെ കെ.എം.സി.സി കോൺഫറൻസ് ഹാളിൽ നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എം.എം.ഹനീഷ് ഉദ്ഘാടനം ചെയ്തു. ......
കൊച്ചി : ഓണത്തിന്റെ ഒത്തൊരുമയും കേരളത്തിന്റെ പാരമ്പര്യവും ആഘോഷിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് 'ഓണം ഒരുമയുടെ ഓളം' എന്ന പേരില്‍ പുതിയ ഓണം ക്യാംപയിന് അവതരിപ്പിച്ചു. ഉത്സവാഘോഷത്തിന്റെ ഭാഗമായി പ്രത്യേക റീട്ടെയിൽ ലോൺ ഓഫറുകളും ഹൈപ്പര്‍ലോക്കല്‍ ഡെബിറ്റ് കാര്‍ഡ് ഓഫറുകളും ബാങ്ക് പ്രഖ്യാപിച്ചു.
90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്യാംപയിന് പരസ്യ ചിത്രത്തില്‍ സാമ്പത്തിക പ്രതിസന്ധി മൂലം ഉപേക്ഷിക്കപ്പെട്ട ഒരു ചുണ്ടൻ വള്ളം ക്രൗഡ് ഫണ്ടിംഗിലൂടെ വീണ്ടെടുക്കാൻ ഒരു കൂട്ടം യുവാക്കൾ മുന്നോട്ടുവരുന്നതും, തുടർന്ന് പഴയകാല തുഴച്ചിൽക്കാർ വീണ്ടും കായലോളങ്ങളിലേക്ക് തിരിച്ചെത്തുന്നതുമായ കഥയാണ് അവതരിപ്പിക്കുന്നത്.ആലപ്പുഴയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം, തലമുറകളെ കൂട്ടിയിണക്കുന്ന കൂട്ടായ പരിശ്രമത്തിലൂടെ വള്ളംകളി പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ സന്ദേശമാണ് നല്‍കുന്നത്.
സാമ്പത്തിക ബാധ്യത ബോട്ട് ക്ലബ്ബുകൾക്ക് വൻ വെല്ലുവിളിയാകുന്ന ഇന്നത്തെ യഥാർത്ഥ സാഹചര്യമാണ് ചിത്രത്തിൽ പ്രതിഫലിക്കുന്നത്. ......
ചാലക്കുടി: ഡിംസ് മീഡിയ കോളേജിൽ ചിങ്ങം ഒന്നിന് വിവിധ പരിപാടികളോടെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. ‘ഡിംസ് ബ്രാൻഡ് ന്യൂ ഓണം‘ എന്ന് പേരിട്ടിരിക്കുന്ന ആഘോഷപരിപാടികളിൽ വിവിധ മത്സരങ്ങൾ നടക്കുന്നു. ......